SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

പരുന്തുംപാറയിലെത്തുന്നവർക്ക് ഇനി കുതിരപ്പുറത്ത് കയറാം

savari

പീരുമേട് : പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് കോടമഞ്ഞും ഇളംകാറ്റും അനുഭവിക്കുന്നതോടൊപ്പം ഇനി കുതിര സവാരിയും നടത്താം. തിരുവനന്തപുരത്ത് നിന്ന് രണ്ടു കുതിരകളെയാണ് ഇതിനായി എത്തിച്ചിട്ടുള്ളത്. ഒരു ട്രിപ്പ് യാത്ര ചെയ്യുന്നതിന് 150 രൂപയാണ് ചാർജ്ജ്. കുതിര സവാരിയുടെ ഉദ്ഘാടനം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ടൂറിസ്റ്റുകളുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ കുതിരകളെ എത്തിക്കുന്നത് ആലോചനയിലുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത്‌ മെമ്പർ എ. രാമൻ അദ്ധ്യക്ഷത വഹിച്ചു. പീരുമേട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ജെ. തോമസ്,​ മെമ്പർമാരായ പി. എബ്രഹാം, സബീന താഹ, ബീന ജോസഫ്, പൊതുപ്രവർത്തകരായ സി.ആർ. സോമൻ, വൈ.എം. ബെന്നി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL