
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 60ാമത് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ആവശ്യമുള്ളവർ 5ന് മുൻപായി രജിസ്റ്റർ ചെയ്യണം. ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണം, ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മുതൽ സൗജന്യ ഉച്ചഭക്ഷണം, കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി സന്ദർശനം തുടങ്ങിയവയാണ് ആശ്രയയുടെ മറ്റ് പ്രവർത്തനങ്ങളെന്ന് സെക്രട്ടറി ഫാ.ജോൺ ഐയ്പ് മങ്ങാട്ട് അറിയിച്ചു. ഫോൺ: 9400280965.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |