പാലാ: പ്രായമേറിയവർ ഏതെങ്കിലും തരത്തിൽ മനസ്സിനും ശരീരത്തിനും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കേണ്ടത് അനിവാര്യമാണെന്ന് പാലാ ഡിവൈ.എസ്.പി. കെ. സദൻ പറഞ്ഞു.ഭരണങ്ങാനം ഓശാന മൗണ്ടിൽ സഫലം 55 പ്ലസ് സംഘടിപ്പിച്ച ന്യൂ ഇയർ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ ഇതുവഴിയുള്ള നിരവധി തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണെന്നും ഉദാഹരണ സഹിതം ഡിവൈ.എസ്.പി.ചൂണ്ടിക്കാട്ടി. സഫലം പ്രസിഡന്റ് എം.എസ്. ശശിധരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സിനി ആർടിസ്റ്റ് ഹരി നമ്പൂതിരി, ജോർജ്ജ് കള്ളിവയലിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മജീഷ്യൻ കണ്ണൻമോൻ മെന്റലിസം ഷോ നടത്തി.തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവയുമുണ്ടായിരുന്നു. സെക്രട്ടറി വി.എം. അബ്ദുള്ളഖാൻ,സുഷമ രവീന്ദ്രൻ,രവി പുലിയന്നൂർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |