
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി, ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്ക് പഞ്ചായത്തു പരിധിയിലെയും ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കടുത്തുരുത്തി ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി.
ജൈവ അജൈവ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം മിഷൻ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്.
അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാർച്ച് 30നു മുൻപായി ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.
കടുത്തുരുത്തി ബ്ലോക്കിലെ കടുത്തുരുത്തി, കല്ലറ, മുളക്കുളം, വെള്ളൂർ, ഞീഴൂർ, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളിലെ 76 വിദ്യാലയങ്ങളും, ളാലം ബ്ലോക്കിലെ ഭരണങ്ങാനം, കരൂർ, കൊഴുവനാൽ, കടനാട്, മീനച്ചിൽ, മുത്തോലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 81 വിദ്യാലയങ്ങളും പാമ്പാടി ബ്ലോക്കിലെ മണർകാട്, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 99 വിദ്യാലയങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ മേലുകാവ്, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്, തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 73 വിദ്യാലയങ്ങളും ഏറ്റുമാനൂർ നഗരസഭയിലെ 18 വിദ്യാലയങ്ങളും ഈരാറ്റുപേട്ട നഗരസഭയിലെ 15 വിദ്യാലയങ്ങളും ആണ് സമ്പൂർണഹരിതാഭമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |