
വൈക്കം : ഹരിതാ റസിഡന്റ്സ് അസോസിയേഷന് ക്രിസ്മസ് പുതുവത്സര കുടുംബസംഗമോത്സവം സംഘടിപ്പിച്ചത് ശ്രദ്ധേയമായി. റോട്ടറി ഹാളിൽ നടന്ന ആഘോഷ പരിപാടികൾ കേരള സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി. കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടൻ അദ്ധ്യക്ഷത വഹിച്ചു. വല്ലകം സെന്റ് മേരീസ് പള്ളി വികാരി ഫാ: ടോണി കോട്ടക്കൽ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. അസോസിയേഷനിലെ യുവപ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കോമഡി സ്കിറ്റ്, അത്താഴ വിരുന്ന് എന്നിവയും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |