ചങ്ങനാശേരി: അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈശോയുടെ മനുഷ്യാവതാരത്തിന്റെ 225ാം വർഷജൂബിലിയുടെ ഭാഗമായി കേരളത്തിലെ മാർ തോമാ ക്രിസ്ത്യാനികളുടെ തനതുകലയായ മാർഗംകളി നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് എസ്.ബി കോളജ് മൈതാനിയിൽ നടക്കും. 2025 മാതാക്കളെ ഉൾപ്പെടുത്തി മാതൃവേദി മെഗാമാർഗംകളിയാണ് സംഘടിപ്പിക്കുന്നത്. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. മാർഗംകളിയെന്ന പുരാതന ക്രിസ്തീയ കലാരൂപത്തെ പൊതുസമൂഹത്തിനു കൂടുതൽ പരിചയപ്പെടുത്താനും ഇളം തലമുറയിൽ ഇതിന് കൂടുതൽ പ്രചാരം നൽകാനും വേണ്ടിയാണ് മാതൃവേദി ഈ സംരംഭത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |