
കോത്തല : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം സ്കൂൾ മാനേജർ മുരളി പതാലിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെ പ്രചാരണം, ജലസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകൾ, പച്ചക്കറിത്തോട്ട നിർമ്മാണം, അനാഥാലയ സ്നേഹ സന്ദർശനം, ലഹരിവിരുദ്ധ സദസ് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായുണ്ടായിരുന്നു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എസ്.റെസീന, ഹെഡ്മിസ്ട്രസ് ജി.ജയശ്രീ, കെ.എൻ മഞ്ചു, മോളമ്മ ഫിലിപ്പ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മാത്തുക്കുട്ടി മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |