SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

ബിബ്ലിയോ തെറാപ്പി പദ്ധതി ആരംഭിച്ചു

bb

തലയോലപ്പറമ്പ് : വിദ്യാർത്ഥികളുടെ സർഗാത്മകതയും വായനാശീലവും കൂട്ടുവർത്തമാനങ്ങളും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിനു കീഴിൽ ബിബ്ലിയോ തെറാപ്പി ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളും കഥകളും വായിക്കുന്നതിലൂടെ വിവരങ്ങളും പിന്തുണയും മാർഗനിർദ്ദേശവും നൽകി ജീവിതം മെച്ചപ്പെടുത്താൻ സാഹിത്യത്തെ ഉപയോപ്പെടുത്തുന്ന ക്രിയേ​റ്റീവ് ആർട്സ് തെറാപ്പിയാണ് ബിബ്ലിയോ തെറാപ്പി. ചടങ്ങിൽ അസി. പ്രൊഫസർമാരായ ഡോ. ജി. ഹരി നാരായണൻ, ഡോ. മാലിനി മുരളി, ഡോ. ജി. രമ്യ, ആശിഷ് മാർട്ടിൻ ടോം, കെ.എം സരിത, അഞ്ജലി സി. നായർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL