
കോട്ടയം : വാഹനത്തിരക്കേറെയുള്ള റോഡുകളുടെ വശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത് അപകടക്കെണിയൊരുക്കുന്നു. പാക്കിൽ, മുളങ്കുഴ പതിനഞ്ചിൽപടി, പുതുപ്പള്ളി, കൊല്ലാട്, കളത്തിൽക്കടവ്, കൈതേപ്പാലം, എറികാട്, കോടിമത ബൈപ്പാസ് റോഡ്, മണർകാട് തുടങ്ങി നിരവധിയിടങ്ങളിലാണ് പൈപ്പുകൾ കിടക്കുന്നത്. ഭൂരിഭാഗവും അപകടവളവുകളേറെയുള്ള സ്ഥലങ്ങളിൽ. പനച്ചിക്കാട് കൊല്ലാട് റോഡിൽ കാടുമൂടിക്കിടന്നിരുന്ന പൈപ്പ് ലൈനിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് യുവാവ് മരിച്ചത് സമീപകാലത്താണ്. തുടർന്ന്, റോഡിൽ നിന്ന് ഇവ നിർമ്മാണം നടക്കുന്ന മറ്റൊരിടത്തേയ്ക്ക് മാറ്റി അധികൃതർ തടിതപ്പി.
കാൽനടയാത്രക്കാരെ നടത്തിക്കില്ല
കാടൂമൂടിയ പൈപ്പ് ലൈനുകൾ പലയിടങ്ങളിലും കാണാൻ സാധിക്കില്ല. റോഡരിക് ഭൂരിഭാഗം പൈപ്പ് കവർന്നതിനാൽ കാൽനടയാത്രികർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. ഇതും അപകടത്തിന് ഇടയാക്കുന്നു. വാഹനങ്ങൾ വേഗത കുറച്ചുപോകുന്നതിന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതിനാൽ പൈപ്പുകൾ കാണാനാകില്ല.
''നാളിതുവരെയായിട്ടും പൈപ്പുകൾ സ്ഥാപിക്കുന്നതിനോ, ഇവ റോഡരികിൽ നിന്ന് മാറ്റുന്നതിനോയുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. അപകടത്തിന് കാത്തിരിക്കരുത്.
അഖിൽ, കോടിമത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |