കോട്ടയം : ജില്ലാ ക്വിസ് ചാമ്പ്യനെയും സ്‌കൂളിനെയും കണ്ടെത്തുന്നതിനായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ക്വിസ് ചാമ്പ്യൻഷിപ്പിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 15 ന് ഉച്ചക്കഴിഞ്ഞ് 1.30 ന് എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന മത്സരത്തിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ട് പേരടങ്ങുന്ന ടീമായി പങ്കെടുക്കാം. www.iqa.asia എന്ന പോർട്ടലിലൂടെ രജിസ്റ്റർ ചെയ്താണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒരു സ്‌കൂളിൽ നിന്ന് പരമാവധി 5 ടീമുകളെ അനുവദിക്കും. വിവരങ്ങൾക്ക് ഫോൺ: 7907635399, 8078210562. ഇമെയിൽ: iqakeralasqc@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |