ചങ്ങനാശേരി:രാഷ്ട്രീയ യുവജനതാദൾ ജില്ലാ നേതൃസംഗമം ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് ഉറച്ച കാൽവെപ്പ് എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാനത്തൊട്ടാകെ നിയോജക മണ്ഡലം തലങ്ങളിൽ ആർ.വൈ.ജെ.ഡിയുടെ ആഹ്വാനപ്രകാരം നടത്തുന്ന യൂത്ത് മീറ്റ് ജില്ലയിൽ ഫെബ്രുവരി 10 നകം 9 നിയോജക മണ്ഡലങ്ങളിലും നടക്കും.രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പ്രിൻസ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ജോൺ മാത്യു മൂലയിൽ, പി.എം ഷിബു, ജോസഫ് വെണ്ണാലി, പ്രിയൻ ആന്റണി, ഫെബിൻ റ്റി.ജേക്കബ്, രാഹുൽ ആർ. നായർ, ഷിബു തോമസ്, കിരൺ ജീവൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |