SignIn
Kerala Kaumudi Online
Thursday, 22 October 2026 5.46 PM IST

സർവേയ്‌ക്ക് തുടക്കമായി

ma

കോട്ടയം : മാലിന്യമുക്തനവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഗാർഹിക കമ്മ്യൂണിറ്റിതല ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ പ്രവർത്തനക്ഷമത സംബന്ധിച്ച സർവേ ആരംഭിച്ചു. ഹരിതകർമ്മസേന മുഖേന ഹരിതമിത്രം ആപ്പ് ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ഓരോ വാർഡിനെയും ഹരിതകർമ്മസേനാംഗങ്ങൾ എ.ഡി.എസ്, സി.ഡി.എസ്, ഓക്‌സിലറി ഗ്രൂപ്പ് എന്നിവരടങ്ങുന്ന രണ്ട്മൂന്ന് ടീമുകളാണ് സർവേ നടത്തുന്നത്. ഉദ്ഘാടനം വിജയപുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി നിർവഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, കുടുംബശ്രീ, ഇൻഫർമേഷൻ കേരളമിഷൻ പ്രതിനിധികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL