
കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം ,കാറ്റഗറി നമ്പർ 444/2023) തസ്തികയിലേയ്ക്ക് ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖം പി.എസ്.സി കോട്ടയം, എറണാകുളം ജില്ലാ ഓഫീസുകളിൽ യഥാക്രമം 10, 17 തീയതികളിൽ നടക്കും. ഇതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത് നൽകണം. ഫോൺ: 04812578278.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |