
തലയോലപ്പറമ്പ് : നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ കടുത്തുരുത്തി ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസസിന്റെ സഹകരണത്തോടെ നൈപുണ്യവികസന കോഴ്സുകൾ നടത്തുന്നതിന് ധാരണയായി. ഇതിന്റെ ഭാഗമായി ഐ.എച്ച്.ആർ.ഡി ദേവസ്വം ബോർഡ് കോളേജിൽ നൈപുണ്യവികസന കേന്ദ്രം ആരംഭിക്കും. ധാരണാപത്രം പ്രിൻസിപ്പൾ ഡോ. ആർ. അനിതയും ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൾ ഡോ. എസ്. സിന്ധുവും ചേർന്ന് ഒപ്പുവച്ചു. ഡി.ബി കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. എസ്.കെ ജയശ്രീ, ഐ.എച്ച്.ആർ.ഡി കോളേജ് അസി. പ്രൊഫസർ ഡോ. സന്തോഷ് കുമാർ, അനൂപ് കുര്യൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |