
കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള കായികപരിശീലന പരിപാടി ആരംഭിച്ചു. കൂട്ടിക്കൽ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ജോസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ജോസഫ് വടക്കേമംഗലത്ത്, പഞ്ചായത്ത് മെമ്പർമാരായ പി.എസ് സജിമോൻ, എം.വി ഹരിഹരൻ, ഹെഡ്മിസ്ട്രസ് ജാനറ്റ് കുര്യൻ ,ദേവസ്യാച്ചൻ പുളിക്കൽ,ആൽവിൻ ഫിലിപ്പ്, സിൽവിയ സജി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |