SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

ഇടപ്പാടി ദേവസ്വം മുന്നേയെടുത്തു ആ തീരുമാനം.... ആനന്ദഷൺമുഖനെ തൊഴാം ഷർട്ട് ധരിച്ച്

eda

പാലാ : ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് ധരിച്ച് പ്രവേശിക്കാമോയെന്ന ചർച്ചകൾ ഉയരുമ്പോൾ ഒന്നര പതിറ്റാണ്ട് മുൻപ് ഇക്കാര്യത്തിൽ വിപ്ലവകരമായ പരിഷ്ക്കാരം ഏർപ്പെടുത്തിയ മഹാക്ഷേത്രമാണ് ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രം. 1927 ൽ ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളാൽ ആനന്ദഷണ്മുഖനെ പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ 14 വർഷം മുൻപ് ഷർട്ട് ധരിച്ചുകൊണ്ട് ഭക്തർക്ക് പ്രവേശിക്കാമെന്ന തീരുമാനം കൈക്കൊണ്ടു. അന്നത്തെ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ നേതാക്കളും , ക്ഷേത്രയോഗം ഭാരവാഹികളും ചേർന്നാണ് ഇത് നടപ്പാക്കിയത്. നിയമങ്ങളും ആചാരങ്ങളും മനുഷ്യന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാണെന്നും മാറ്റേണ്ടത് മാറ്റണമെന്നും ക്ഷേത്രയോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു. ഷർട്ട് ധരിച്ചുകൊണ്ട് ദർശനം നടത്തിയെന്ന് കരുതി ഈശ്വരാനുഗ്രഹത്തിന് ഒരു കുറവും ഉണ്ടാകുന്നില്ലെന്ന് മേൽശാന്തി വൈക്കം സനീഷ് ശാന്തി പറഞ്ഞു. വൃത്തിയും വെടിപ്പുമുള്ള വസ്ത്രവും ശുദ്ധമായ മനസ്സുമായി ആർക്കും ആനന്ദഷണ്മുഖ ഭഗവാനെ കൺകണ്ട് തൊഴാമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL