SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

കെൽട്രോൺ നോളജ് സെന്റർ പൂട്ടുന്നു,​ സ്വകാര്യന്മാർക്ക് വേണ്ടിയെന്ന് ആക്ഷേപം

k

കോട്ടയം: രണ്ട് പതിറ്റാണ്ടിലേറെയായി സാധരണക്കാരായ വിദ്യാർത്ഥികൾക്ക് ആശ്രയമായിരുന്ന കെൽട്രോണിന്റെ നാഗമ്പടത്തെ നോളജ് സെന്റർ ആടച്ചുപൂട്ടാൻ ഒരുങ്ങുന്നു. കെൽട്രോൺ ഐ.ടി ബിസിനസ് ഗ്രൂപ്പ് വിഭാഗം മേധാവി പരിശീലന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയുന്നത് ചൂണ്ടികാട്ടി കോട്ടയം നഗരസഭ അധികൃതർക്ക് കത്ത് കൈമാറി. മാർച്ചിൽ പ്രവർത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് തീരുമാനമെന്നാണ് ആരോപണം.

22 വർഷമായി സാങ്കേതിക വിദ്യാഭാസ തൊഴിൽ പരിശീലന സ്ഥാപനമായ കോട്ടയം കെൽട്രോൺ നോളജ് സെന്ററിൽ നിന്ന് ആയിരക്കണക്കിന് പേരാണ് ഇതിനോടകം പഠിച്ചിറങ്ങി സംസ്ഥാനത്തും വിദേശത്തുമായി ജോലി ചെയ്യുന്നത്. ലഘുവായ ഫീസ് ഘടനയും സർക്കാർ അംഗീകൃത കോഴ്സുകളുമാണ് പ്രത്യേകത. സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണത്തിൽ പെടാതിരിക്കാമെന്നതും പ്രത്യേകതയാണ്. എന്നാൽ ജില്ലയിൽ കൂണുപോലെ സ്വകാര്യ സ്ഥാപനങ്ങൾ മുളച്ചതോടെയാണ് കെൽട്രോൺ സ്വയം കുഴിതോണ്ടുന്നതെന്നാണ് ആരോപണം.

സെന്ററിന്റെ പ്രത്യേകത

100 ലധികം സ്‌കൂളുകളിലേയും 30 സർക്കാർ എയിഡഡ് കോളേജുകളിലേയും നിരവധി പോളിടെക്നിക്കുകളിലേയും ഐ.ടി.ഐകളിലേയും വിദ്യാർത്ഥികൾ നൈപുണ്യ പരിശീലനവും ഇന്റേൺഷിപ്പിനും നോളജ് സെന്ററിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ പി.എസ്.സി നിയമനങ്ങൾക്കുള്ള ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്സുകൾക്ക് കുറഞ്ഞ ഫീസിൽ ആശ്രയിക്കാവുന്ന ഇടംകൂടിയാണ്.കോട്ടയം സെന്റർ പൂട്ടുന്നതോടെ ഉയർന്ന ഫീസ് നൽകിവേണം ഈ കോഴ്സുകൾ ചെയ്യാൻ.

ജീവനക്കാരും ആശങ്കയിൽ

തുശ്ചമായ ശമ്പളത്തിൽ പതിനഞ്ച് വർഷത്തിലേറെയായി ജോലി ചെയ്യുന്ന നിരവധിപ്പേരുണ്ടിവിടെ. പെട്ടെന്ന് സെന്റർ പൂട്ടുമ്പോൾ ഇവരുടെ ജീവിതവും വഴിമുട്ടും. എല്ലാവരും 35വയസിന് മുകളിലുള്ളവരായതിനാൽ പെട്ടെന്ന് മറ്റൊരു ജോലി കണ്ടെത്തുന്നതും പ്രയാസമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KERLTRON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL