
കോട്ടയം : തുടർച്ചയായ അവകാശ നിഷേധത്തിനെതിരെ ജനുവരി 22ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി നടത്തുന്ന പണിമുടക്ക് കൺവൻഷൻ ഇന്നു , വൈകുന്നേരം 3.30 ന്
എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സെറ്റോ ജില്ലാ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ഉച്ചക്ക് 2.30 ന് ജീവനക്കാർ പ്രകടനമായി എത്തി കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകുമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യുവും കൺവീനർ ജോബിൻ ജോസഫും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |