SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ബോധവത്കരണ പരിപാടി

bodhavalkaranam
കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥികളും കാഞ്ഞിരപ്പള്ളി ജനറൽ ആശുപുത്രിയിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ബോധവത്കരണം.

പൊൻകുന്നം:പ്ലാസ്റ്റിക്കിനും ലഹരി ഉപയോഗത്തിനുമെതിരെ പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് ബോധവത്കരണ പരിപാടികൾ നടത്തി.കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബി.എസ്.ഡബ്ല്യു വിദ്യാർത്ഥികളും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഉദ്യോഗസ്ഥരും ചേർന്ന് ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കുകയും ക്ലാസുകൾ നടത്തുകയും ചെയ്തു.പൊതുജനങ്ങൾ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി.അശോക് കുമാർ,പി.ആർ.ഒ ടോമിന ജോസഫ്,വിദ്യാർത്ഥികളായ ജിസ്ന തോമസ്,അതുൽ തോമസ്, ഹാബേൽ ജോസഫ് ലാൽ,ഹൃദ്യ ഹരി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BBB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL