മുണ്ടക്കയം/പീരുമേട്: കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള 22 കിലോമീറ്റർ ദൂരത്തിനുള്ളിൽ കുത്തനെയുള്ള ഇറക്കവും, കയറ്റവുംഅപകടം നിറഞ്ഞ വളവുകളും ഉൾപ്പെട്ട ഏഴു ഹോട്ട് സ്‌പോട്ടുകൾ ഉണ്ടെന്ന് മോട്ടോർവാഹന വകുപ്പ്. ഗതാഗത നിയമങ്ങൾ അനുസരിക്കാതെ വാഹനങ്ങൾ ഓടിക്കുന്നത് ഈ ഭാഗത്ത് അപകടങ്ങൾ വർദ്ധിക്കാൻ ഇടയാകുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.
ഹോട്ട്സ്‌പോട്ട് ഉൾപ്പെടുന്ന പ്രദേശത്താണ് കഴിഞ്ഞദിവസം കെ.എസ്ആർ.ടിസി ബസ്‌മറിഞ്ഞ് നാല് പേർ മരിക്കാൻ ഇടയായ പുല്ലുപാറ വളവും. ഈ ഹോട്ട്സ്‌പോട്ടിൽ 1500 അടിയിൽ അധികം ആഴമുള്ള കൊക്കകളുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകരും, ടൂറിസ്റ്റുകളും പരിചയമില്ലാത്തതുകൊണ്ട് സ്ഥിരമായി അപകടത്തിൽ പെടാറുണ്ട്. കയറ്റത്തിൽ കയറുന്ന അതെ ഗിയറിൽ വേണം ഇറക്കം ഇറങ്ങാൻ. കുത്തനയു ള്ള ഇറക്കവും ഹെയർപിൻ വളവുകളും അപകടം ഉണ്ടാകാൻ ഇടയാകുന്നു. ഇവിടെ ഉറപ്പിച്ചിട്ടുള്ള ക്രാഷ് ബാരിയറുകൾക്ക് ഒരടി പോലും താഴ്ച്ചയില്ല. നാലടി താഴ്ത്തി വേണം ക്രാഷ് ബാരിയർ ഉറപ്പിക്കാൻ. ഇവിടെ വാഹന അപകടം സംഭവിച്ചാൽ ക്രാഷ് ബാരിയറുകൾക്ക് വാഹനങ്ങളെ താങ്ങി നിർത്താൻ കഴിയുന്നില്ല. മൂടൽമഞ്ഞും അപകടത്തിനിടയാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |