
പൊൻകുന്നം: പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും പതിവായിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലെന്ന് പരാതി.
ശബരിമല തീർത്ഥാടനം തുടങ്ങിയതിനുശേഷം സ്റ്റാൻഡിനുള്ളിൽ പൊലീസിന്റെ സാന്നിദ്ധ്യം കുറയുന്നതും അടിപിടി കൂടുന്നവർക്ക് സൗകര്യമാകുന്നു. നേരത്തെ സ്ഥിരം മദ്യപാനികളായ ചില സാമൂഹ്യവിരുദ്ധരായിരുന്നു ബസ് സ്റ്റാൻഡിലെ ശല്യക്കാർ.പൊലീസ് നടപടികളിലൂടെ അവരെ ഒഴിവാക്കിയപ്പോൾ പകരം വന്നതുപോലെയാണ് വിദ്യാർത്ഥികളുടെ കയ്യാങ്കളി.വിവിധ സ്കൂളികളിൽനിന്നും കോളേജുകളിൽനിന്നുമായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് ദിവസവും ബസ് സ്റ്റാൻഡിൽ എത്തുന്നത്. ഇതിൽ ചിലവിദ്യാർത്ഥികൾ മാത്രമാണ് പ്രശ്നക്കാരെന്ന് യാത്രക്കാരും വ്യാപാരികളും പറയുന്നു.
ഇവർക്ക് പോകേണ്ടവഴിക്കുള്ള ബസുകൾ കടന്നുപോയാലും അതിലൊന്നും കയറാതെ മണിക്കൂറുകളോളം സ്റ്റാൻഡിൽ തങ്ങുകയാണ്.കഴിഞ്ഞ ദിവസവും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.സംഭവമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രശ്നക്കാരായ വിദ്യാർത്ഥികൾ സ്ഥലംവിട്ടു.പൊലിസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാൻ വേണ്ട നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |