കോട്ടയം: ആർ.ശങ്കർ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 200 -ാ മത് ജന്മദിനസമ്മേളനം നടത്തി.ഉമാസ് ലോഡ്ജ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനം, സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് മുൻ ചെയർമാൻ കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു. ആർ.ശങ്കർ സാംസ്കാരികവേദി പ്രസിഡന്റ് എം.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. എം.കെ.ശശിയപ്പൻ, സതീഷ് കുമാർ മണലേൽ, ആനിക്കാട് ഗോപിനാഥ്, കെ.എൻ.കൃഷ്ണൻ നമ്പൂതിരി, പ്രബോദ് ചങ്ങനാശ്ശേരി, കെ.ജെ.ശ്രീകുമാർ, ബൈജൂ മാറാട്ടുകുളം, സാൽവിൻ കൊടിയന്ത്ര, വി.എം.മണി, രഘുനാഥൻ പാക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗായകൻ.ജയചന്ദ്രന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |