
തൊടുപുഴ: കലയന്താനി സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ 76-ാമത് വാർഷിക ദിനം ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്ലാറ്റിനം ജൂബിലി സ്മരണികയും എം.എൽ.എ പ്രകാശനം ചെയ്തു. കോതമംഗലം വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഫാ. മാത്യു എം. മുണ്ടക്കൽ ആമുഖ പ്രഭാഷണം നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ ടോമി ഫിലിപ്പ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഡോ ഫ്രാൻസിസ് കീരംപാറ, അസിസ്റ്റന്റ് മാനേജർ റവ . ഫാ. തോമസ് മക്കോളിൽ, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, വാർഡ് മെമ്പർ സനൂജ സുബൈർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ റവ. ഫാ. ആന്റണി പുലിമലയിൽ സ്വാഗതവും സ്കൂൾ ലീഡർ മാസ്റ്റർ അനന്തു പ്രദീപ് നന്ദിയും പറഞ്ഞു. വിരമിക്കുന്ന അദ്ധ്യാപകരായ ജോ ജോൺ, രാജേശ്വരി വി.ആർ. എന്നിവരുടെ നന്ദിപ്രസംഗത്തോടെ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |