SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

ആഡംബര ജീവിതത്തിന് ലക്ഷങ്ങൾ മോഷ്ടിച്ച പ്രായപൂർത്തിയാവാത്ത 3പേർ അറസ്റ്റിൽ

a

ഗാന്ധിനഗർ : ആഡംബര ജീവിതം ലക്ഷ്യംവച്ച് ചുങ്കം ഭാഗത്തുള്ള മരുന്ന് മൊത്ത വിതരണ സ്ഥാപനം കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയും, മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡ് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് 2,34,000 രൂപയും ഫോണുകളുമാണ് കവർന്നത്. 12നായിരുന്നു സംഭവം.

തിങ്കളാഴ്ച സ്ഥാപനം തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ കുടുങ്ങുകയായിരുന്നു. ഇവർ മോഷ്ടിച്ച പണത്തിൽ 2 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച പണത്തിന് മ്യൂസിക് സിസ്റ്റവും, മീൻ ചൂണ്ടയും മറ്റും വാങ്ങിക്കുകയും ബാക്കി പണം വീടിന്റെ പാരപ്പറ്റിൽ ഒളിപ്പിക്കുകയുമായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് പണം കണ്ടെത്തിയത്. ഗാന്ധിനഗർ എസ്.ഐ അനുരാജ് എം.എച്ച്, രഞ്ജിത്ത് ടി.ആർ, അനൂപ് പി. ടി, പ്രദീഷ് കെ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ജുവനൈൽ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CRIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL