SignIn
Kerala Kaumudi Online
Thursday, 22 October 2026 5.46 PM IST

വഖഫ് ബില്ലിന് പിന്തുണ: വിവാദമായപ്പോൾ മലക്കം മറിഞ്ഞ് ഫ്രാൻസിസ് ജോർജ്

f

കോട്ടയം: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിക്കുമ്പോൾ പിന്തുണയ്ക്കുമെന്ന് മുനമ്പം സമരപ്പന്തലിലെത്തി പ്രസംഗിച്ച കേരളകോൺഗ്രസ് ജോസഫ് വൈസ് ചെയർമാനും കോട്ടയം എം.പിയുമായ ഫ്രാൻസിസ് ജോർജ്,​ വിവാദമായതോടെ മലക്കം മറിഞ്ഞു. വഖഫ് ബില്ലിനെ പിന്തുണച്ച് സംസാരിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. എന്നാൽ ബില്ലിനെ പൂർണമായും അദ്ദേഹം തള്ളിപ്പറഞ്ഞില്ല.ഫ്രാൻസിസ് ജോർജിന്റേത് ഉറച്ച നിലപാടാണെങ്കിൽ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചതോടെ വിവാദം കൊഴുത്തു.

കേന്ദ്ര വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പിന്തുണയ്ക്കുമെന്നും ,പുതിയ കേന്ദ്ര വഖഫ് നിയമത്തോട് നൂറ് ശതമാനം യോജിക്കുന്നുവെന്നുമായിരുന്നു ഫ്രാൻസിസ് ജോർജ് മുനമ്പത്ത്പ്രസംഗിച്ചത്. വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെയാണ്

മലക്കം മറിച്ചിൽ.'ഈ വിഷയത്തിൽ യു.ഡി.എഫിന്റേയും ഇന്ത്യ മുന്നണിയുടേയും നിലപാടാണ് എനിക്കും പാർട്ടിക്കും.ബില്ലിനെ പിന്തുണയ്‌ക്കുമെന്ന് പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്.നിയമഭേദഗതി ബില്ല് പാർലമെന്റിൽ വരുമ്പോൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുമെന്നാണ് പറഞ്ഞത്.മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.മുനമ്പം സമരപ്പന്തലിൽ പോയി ഐക്യദർഢ്യം പ്രഖ്യാപിച്ചത് ശരിയായ നിലപാടാണ്.- ഫ്രാൻസിസ് ജോർജ് പറഞ്ഞു.

വഖഫ് നിയമഭേദഗതിക്കെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. എന്നാൽ മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ വിവിധ ക്രൈസ്തവ ബിഷപ്പുമാർ നിയമഭേദഗതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ഇരു മുന്നണികളിലുമുള്ള കേരള കോൺഗ്രസ് നേതാക്കൾ മുനമ്പം സമരത്തെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FRANCIS GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL