
കോട്ടയം:അഖിലേന്ത്യ ഐക്യദാർഢ്യ സമിതികോട്ടയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ തിരുനക്കര ഗാന്ധി സ്ക്വയറിൽ ഭരണഘടന സംരക്ഷണ സദസ് നടത്തി. ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസീഡിയം ആർ.അർജ്ജുനൻപിള്ള അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഐക്യദാർഢ്യ സമിതിയുടെ സംസ്ഥാന ജില്ലാ നേതാക്കളായ ബൈജു വൈലത്ത്, ടോമി കല്ലാനി, ജില്ലാ സെക്രട്ടറി അഡ്വ.കെ.ആർ ശ്രീനിവാസൻ, ബാബു ജോസഫ്, അനിയൻ മാത്യു, മണ്ഡലം പ്രസീഡിയം പി.കെ ആനന്ദക്കുട്ടൻ, മണ്ഡലം സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ, ജി.ഗോപകുമാർ, ബി.ആനന്ദകുട്ടൻ, ആനിക്കാട് ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |