SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

മാണിസം വെബ് സൈറ്റ്

ss

കോട്ടയം : കെ.എം. മാണിയെ കുറിച്ച് ലോകമെമ്പാടുമുള്ളവർക്ക് അവരുടെ ഓർമ്മകളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാൻ രൂപകല്പന ചെയ്ത മാണിസം എന്ന വെബ് സൈറ്റിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി നിർവഹിച്ചു. ഫെബ്രുവരി 14,15,16 തീയതികളിൽ കോട്ടയത്ത് നടക്കുന്ന മാണിസം യൂത്ത് കോൺക്ലേവിന് മുന്നോടിയായാണ് വെബ്‌സൈറ്റ് ഒരുക്കിയത്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയാണ് രൂപകല്പന ചെയ്തത്. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, വിജി എം തോമസ്, ബേബി ഉഴുത്തുവാൽ, തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL