
തലയോലപ്പറമ്പ് : കർഷകരുടെ കൂട്ടായ്മയിൽ വിളവിറക്കിയ നെൽക്കൃഷിയിൽ നൂറുമേനി വിളവ്. വടയാർ പൊന്നുരുക്കും പാറ പാടശേശഖത്തിലെ 124 ഏക്കറോളം വരുന്ന പാടശേഖരത്തിൽ 95 കർഷകർ ചേർന്നാണ് വിളവിറക്കിയത്. വിളവെടുപ്പ് മഹോത്സവം പാടശേഖര സമിതി പ്രസിഡന്റ് സ്‌കറിയ ആന്റണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.സി പ്രസാദ്, കമ്മിറ്റി അംഗങ്ങളായ സനൽ പാറേത്തറ, മേഴ്സി ഈച്ചരവീട്ടിൽ, സനൽകുമാർ മുറിയാറ്റ്, ഉഷ ഹരികുമാർ , രാജു പഴംമ്പെട്ടി തുടങ്ങിയവർ പങ്കെടുത്തു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവരുടെ സഹായത്തോടെയാണ് കൃഷി നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |