SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

കാരുണ്യ ദിനമായി ആചരിക്കും

man

കോട്ടയം : കെ.എം.മാണിയുടെ ജന്മദിനമായ 30 ന് 300 കേന്ദ്രങ്ങളിൽ കാരുണ്യ ദിനമായി ആചരിക്കും. അഗതിമന്ദിരങ്ങൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. അന്നദാനം, ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിതരണം, സാമ്പത്തിക സഹായം, പാലിയേറ്റീവ് രോഗികൾക്ക് സാന്ത്വനമേകൽ, ആശുപത്രി ശുചീകരണം തുടങ്ങിയവ നടക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 11 ന് നവജീവൻ ട്രസ്റ്റിൽ നടക്കും. പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിക്കും. കളക്ടർ ജോൺ വി സാമുവൽ മുഖ്യാതിഥിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL