
ചങ്ങനാശേരി: റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായുള്ള കടയടപ്പ് സമരത്തിന്റെ ഭാഗമായി ചങ്ങനാശേരി താലൂക്ക് റേഷൻ വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ സിവിൽ സപ്ലൈസ് ഓഫീസ് മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. റ്റി.ആർ രമേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സോമൻ, മുരളീധരൻ, സനിൽ മാത്യു, അഫ്സൽ പ്രയാറ്റ്, ഷൈല പ്രസാദ്, അനിൽ ജേക്കബ്, എസ്.ജോൺസൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |