SignIn
Kerala Kaumudi Online
Thursday, 22 October 2026 10.06 PM IST

ജെന്റിൽമാനായ സുരേഷ് കുറുപ്പിന് സ്വാഗതം : തിരുവഞ്ചൂർ

tjriu

കോട്ടയം: സി.പിഎമ്മിൽ അവഗണന അനുഭവിച്ച് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സുരേഷ് കുറുപ്പ് സത്യസന്ധനും, നീതിബോധമുള്ള ആളും, എല്ലാ അർത്ഥത്തിലും ജെന്റിൽമാനുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാഷ്ട്രീയക്കാർക്കിടയിൽ പ്രത്യേക ജനുസിൽപ്പെട്ട വ്യക്തിത്വത്തിനുടമയാണ് കുറുപ്പ്. സി.പി.എം വിട്ട് കോൺഗ്രസിൽ വരുമോയെന്നറിയില്ല. അദ്ദേഹം സ്വയം തീരുമാനിച്ച് അതിനുള്ള സാഹചര്യം വന്നാൽ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യും. ടി.പി.ചന്ദ്രശേഖരൻ കൊലചെയ്യപ്പെടുമ്പോൾ അദ്ദേഹത്തിന്റ ഷർട്ടിന്റെ പോക്കറ്റിൽ കുറുപ്പിന്റെ മകന്റെ വിവാഹത്തിന് കോട്ടയത്ത് പോകാനുള്ള ട്രെയിൻ ടിക്കറ്റാണുണ്ടായിരുന്നത്. ടി.പിയുടെ മകന്റെ വിവാഹത്തിന് കഴിഞ്ഞ ദിവസം കുറുപ്പ് കുടുംബസമേതം പങ്കെടുത്തത് രാഷ്ട്രീയത്തിനതീതമായി സ്നേഹ ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL