
ചങ്ങനാശേരി : ചങ്ങനാശേരി താലൂക്ക് ഗവൺമെന്റ് എംപ്ലോയീസ് സഹകരണ സംഘം നമ്പർ 184 ന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം രാധാകൃഷ്ണൻ നിർവഹിച്ചു. സംഘം ബാങ്ക് പ്രസിഡന്റ് ഇ.എസ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ പി.ആർ റെജിമോൻ സ്വാഗതം പറഞ്ഞു. താലൂക്ക് എ.ആർ ജിബു ജോർജ് ജേക്കബ്, താലൂക്ക് എ.ഡി എൻ.സുനിത, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.ഷാജി, ബാങ്ക് സെക്രട്ടറി ശ്രീരേഖ എന്നിവർ പങ്കെടുത്തു. ചങ്ങനാശേരി റവന്യു ടവറിലെ താഴത്തെ നിലയിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |