
വൈക്കം : പടിഞ്ഞാറെക്കര പോത്തിടിയിൽ ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവവും സർപ്പം തുള്ളലും ഭക്തിനിർഭരമായി. ചടങ്ങുകൾക്ക് തന്ത്രി പാണാവള്ളി ഷാജി അരവിന്ദൻ മുഖ്യകാർമ്മികനായിരുന്നു. ക്ഷേത്രം ശാന്തി സനോജ് ശാന്തി സഹകാർമ്മികനായി. മഹാപ്രസാദമൂട്ട്, പൊടിക്കളം, കൂട്ടക്കളം, ഭസ്മക്കളം എന്നിവയുമുണ്ടായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ബോബരാജ്, സെക്രട്ടറി പ്രശാന്ത് പോത്തോടി, വൈസ് പ്രസിഡന്റ് പ്രസന്നകുമാർ പോത്തോടി, പൊന്നുകുട്ടൻ വൈക്കപ്രയാർ, സതീഷ് പളളൂരുത്തി, ഹരിത ചെറിയ പൂക്കാട്ട്, ശശി പടിഞ്ഞാറെത്തറ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |