
വൈക്കം : 'ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം' എന്ന മുദ്രാവാക്യം ഉയർത്തി മഹാത്മഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാനാടത്ത് രക്തസാക്ഷ്യം സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം ആർ.സുശീലൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് മാത്യൂസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ ശരത് കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, പി.ഡി സാബു, അഡ്വ. എം.ജി രഞ്ജിത്ത്, പി.എസ് അർജുൻ, ദീപു പുരുഷൻ, കെ.ബി വിഷ്ണുപ്രിയ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |