
കോട്ടയം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരപ്രചരണ യാത്രയ്ക്ക് ഫെബ്രുവരി നാലിന് കോട്ടയം ജില്ലയിൽ വരവേൽപ്പ് നൽകും. രാവിലെ 10 ന് മുണ്ടക്കയത്ത് എത്തുന്ന യാത്രയെ യു.ഡി.എഫ് നേതാക്കളും, പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പങ്കെടുക്കും. മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിലാണ് പൊതുസമ്മേളനം. സ്വീകരണ സമ്മേളനം വൻ വിജയമാക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി സെക്രട്ടറി പി.എ.സലീം, യു.ഡി.എഫ് കൺവീനർ ഫിൽസൺ മാത്യൂസ്, ഇ.ജെ. ആഗസ്തി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |