SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

നെട്ടോട്ടമോടണ്ട, മുട്ടമ്പലം പൊതുശ്‌മശാനം ഇന്ന് തുറക്കും

കോട്ടയം: ഇനി നെട്ടോട്ടമോടേണ്ട......ഒരുമാസത്തിലേറെയായി അടച്ചിട്ട മുട്ടമ്പലം പൊതുശ്മശാനം ഇന്ന് തുറക്കും.അറ്റകുറ്റപ്പണികൾക്കായാണ്പൊതുശ്മശാനം അടച്ചിട്ടത്. ഇതോടെ, നഗരപരിധിയിലും സമീപപ്രദേശത്തും ആരെങ്കിലും മരിച്ചാൽ അടക്കാനിടമില്ലാത്ത സ്ഥിതിയായിരുന്നു. ബന്ധുക്കൾ സംസ്‌കാരം നടത്താൻ മൃതദേഹങ്ങളുമായി നെട്ടോട്ടമോടണമായിരുന്നു. ദിവസേന അഞ്ചോളം മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചിരുന്നത്. കൊവിഡിനെ തുടർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റവും കൂടുതൽ സംസ്‌കരിച്ച ശമ്ശാനം കൂടിയാണിത്. 2005ലാണ് മുട്ടമ്പലത്ത് ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിച്ചത്. അനാഥ മൃതദേഹങ്ങളും ക്രൈം കേസിൽ ഉൾപ്പെട്ടതുമായ മൃതദേഹങ്ങളും മറവ് ചെയ്യുന്നതിന് ഇവിടെ കല്ലറകളുമുണ്ട്.

അടച്ചത് ഫർണസ് കേടായതിനാൽ

രണ്ട് ഫർണസിൽ ഒരെണ്ണമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇതിലാണ് മൃതദേഹം സംസ്‌കരിച്ചിരുന്നത്. ഇത് കേടായതോടെയാണ് ശ്മശാനവും പ്രവർത്തനരഹിതമായത്. ബ്ലോവറിന്റെ ബെയറിംഗ് കേടായതാണ് ഫർണസ് പ്രവർത്തനരഹിതമാകാൻ കാരണം. ചിമ്മിനി, ടാങ്ക് എന്നിവയ്ക്കും പ്രശ്നങ്ങളുണ്ടായിരുന്നു. ശ്മശാനം അടച്ചതിനെ തുടർന്ന് ചേംബറിന് പുറത്ത് മൊബൈൽ ഗ്യാസ് ക്രിമിറ്റോറിയത്തിലാണ് കാരാപ്പുഴ സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചത്. ഏറ്റുമാനൂർ നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനത്തിലായിരുന്നു പകരം സംവിധാനമൊരുക്കിയത്. കഴിഞ്ഞ വർഷവും ഫർണസ് കേടായി ശ്മശാനം പ്രവർത്തനരഹിതമായിരുന്നു. എൻജിനീയറിംഗ് വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ച് രണ്ട് ഫർണസിൽ ഒരെണ്ണം പുനസ്ഥാപിച്ചാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ചാർജ് ഇങ്ങനെ:
ബി.പി.എൽ വിഭാഗങ്ങൾക്ക് 1500 രൂപ
നഗരസഭാ പരിധി പുറത്ത്: 4000 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CEMITRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL