
കോട്ടയം: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിനുള്ള തുകയിൽ നിന്ന് നിന്ന് ആയിരം കോടി രൂപ കേന്ദ്ര ബഡ്ജറ്റ് വഴി കുറച്ചത് ശരിയല്ലെന്നും, അടിയന്തരമായി അത് പുനരാരംഭിച്ചു ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ നൽകുവാനുള്ള തുക കൂട്ടുകയാണ് വേണ്ടതെന്നും , കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്.ആവശ്യപ്പെട്ടു. കേരളത്തോട് വലിയ അവഗണനയാണ് കേന്ദ്ര ബഡ്ജറ്റിൽ ഉണ്ടായത്, അതിനു
മാറ്റം വരുത്തുവാനും, കർഷകർക്കും സാധാരണക്കാർക്കും പാവപ്പെട്ടവർക്കും കൂടുതൽ ക്ഷേമകരമായ പദ്ധതികൾ ഏർപ്പെടുത്തുവാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും, തോമസ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |