
തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് സയൻസ് ഫോറവും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും ചേർന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഐയുക്ലാമിന്റെ സഹകരണത്തോടെ ആകാശനിരീക്ഷണം സംഘടിപ്പിച്ചു. പ്രിൻസിപ്പൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എസി കോ-ഓർഡിനേറ്റർ ഡോ. ജി. ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കുസാറ്റ് ഭൗതികശാസ്ത്ര വിഭാഗത്തിലെ ഡോ. എൻ ഷാജി, ഗവേഷക വിദ്യാർത്ഥി ടി.എം മനോഷ് എന്നിവർ ആകാശനിരീക്ഷണത്തിന് നേതൃത്വം നൽകി. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ആൻവി മോളി ടോം, ഡോ. ലജന പി. വിജയൻ, ലിനി മരിയം മാത്യു, അഞ്ജലി സി നായർ, ഡോ. അപർണ മോഹൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |