
ചങ്ങനാശേരി : മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റും എം.എസ്.എസ് ലൈഫ് മെമ്പറുമായ സി.എം റഹ്മത്തുള്ളയുടെ നിര്യാണത്തിൽ എം.എസ്.എസ് കമ്മിറ്റി അനുശോചിച്ചു. വൈസ് പ്രസിഡന്റ് നജീബ് പത്താൻ അദ്ധ്യക്ഷത വഹിച്ചു. കേരള സ്പിന്നിംഗ്മിൽ ചെയർമാൻ സണ്ണി തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എൻ.ഹബീബ്, ജില്ലാ സെക്രട്ടറി കെ.എസ് ഹലീൽ റഹിമാൻ, മുൻ മുനിസിപ്പൽ ചെയർമാൻ എം.എച്ച് ഹനീഫ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സലിം പെത്താണി പറമ്പ്, ഷാജി അഞ്ചനാട്ട്, കാസിം തോപ്പിൽ, പി.എ. സാദിക് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |