
കോട്ടയം: പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നടത്തുന്നത് രാഷ്ട്രീയ പ്രതികാരവും തുറന്ന യുദ്ധവുമാണെന്ന് ജോസ് കെ.മാണി എം.പി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയചർച്ചയിൽ പങ്കെടുത്ത് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ദേശീയദുരന്തമായി പ്രഖ്യാപിക്കാനോ, വയനാട് ജനതയെ ചേർത്ത് പിടിക്കാനുള്ള ഒരു പദ്ധതിയോ വന്യജീവി ആക്രമണം തടയാനുള്ള ശാശ്വതമായ പരിഹാരം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. റെയിൽവെയുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സാധാരണക്കാരോട് കേന്ദ്രസർക്കാർ കാണിക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |