
കോട്ടയം: ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ തെക്കൻ മേഖല പ്രതിഷേധ സംഗമം 27 ന് നടക്കും. സ്വകാര്യ ബസ് പെർമിറ്റുകൾ ദൂരപരിധി പരിഗണിക്കാതെ പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. സ്വാഗത സംഘം രൂപീകരണ യോഗം വൈസ് പ്രസിഡന്റ് ശരണ്യ മനോജ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി പാലമറ്റത്ത് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജാക്‌സൺ സി.ജോസഫിനെ സ്വാഗത സംഘം ചെയർമാനായും പി.വി ചാക്കോ പുല്ലത്തിലിനെ കൺവീനറായും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |