
കോട്ടയം: റുമാറ്റിക് ഹാർട്ട് ക്ലബ് കേരളയുടെ വാർഷിക സമ്മേളനം 9 ന് രാവിലെ 9 ന് കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി ഒ.പിയിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പ്രത്യേക സന്ദേശം നൽകും. ഡോ.രാജൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഡോ.വർഗീസ് പി.പുന്നൂസ്, ഡോ.കെ.രാജലക്ഷ്മി, ഡോ.എൻ.പ്രിയ, ഡോ.സോജൻ കെ.സ്കറിയ, ഡോ.റഹിയാനത്ത് മിസ്രിയ കെ.ജെ, ഡോ.വി.എൽ ജയപ്രകാശ്, ഡോ.രാജു ജോർജ്, ഡോ.പി.ചന്ദ്രമോഹൻ, ഡോ.സുദയകുമാർ, ഡോ.ആർ.സുരേഷ് കുമാർ, ഡോ.ടി.കെ ജയകുമാർ, നോബിൾ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. ഡോ.ഫെലിക്സ് ജോൺസ് റിപ്പോർട്ട് അവതരിപ്പിക്കും. ഡോ.എസ്. അബ്ദുൾ ഖാദർ സ്വാഗതവും ഡോ.കെ.ജയപ്രകാശ് നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |