SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

കാർഷിക മേഖലയെ തകർക്കുന്ന ബഡ്ജറ്റ്

lal

ചങ്ങനാശേരി: നെല്ല്, റബർ, ക്ഷീര മേഖലകളിലുള്ള കർഷകരെ തകർക്കുന്ന ബഡ്ജറ്റാണ് സർക്കാരിന്റേതെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. നെല്ല് സംഭരണത്തിനായി റിവോൾവിംഗ് ഫണ്ട് ഏർപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേന്ദ്രം നെൽ വില വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് കേരളത്തിൽ ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ പണം വകയിരുത്തിയില്ല. ഇടതുമുന്നണി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന 250 രൂപ റബർ ഉത്തേജക ഫണ്ടിനുള്ള വിഹിതം മാറ്റിവയ്ക്കാൻ ധനമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL