
കോട്ടയം: വരുമാനവർദ്ധനവ് ലക്ഷ്യംവച്ച് 50 ശതമാനത്തിലധികം ഭൂനികുതി വർദ്ധിപ്പിക്കാനുള്ള സംസ്ഥാന ബഡ്ജറ്റിലെ നിർദ്ദേശം ആപത്കരമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. കാർഷിക മേഖല മുൻപെങ്ങും ഇല്ലാത്ത വിധം പ്രതിസന്ധികളെ നേരിടുന്ന കാലഘട്ടമാണിത്. നെല്ല്, റബർ കർഷകരുടെ പേരുപോലും ബഡ്ജറ്റിൽ പരാമർശിക്കാൻ സാധിക്കാത്തത് കർഷകനോടുള്ള അവഗണനയുടെ ഭാഗമാണ്. ഇത്തരം നിർദ്ദേശങ്ങളും പരാമർശങ്ങളിലെ അപാകതകളും പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |