
കോട്ടയം: ലോകം ഗാന്ധിയെ സ്മരിക്കുമ്പോൾ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ഓർമ്മകളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രഭരണത്തിൽ നടക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. സി.പി.ഐ നേതാക്കളായിരുന്ന പി.പി ജോർജ്ജ്, കുമരകം ശങ്കുണ്ണിമേനോൻ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ.രാജേന്ദ്രൻ, പി.കെ കൃഷ്ണൻ, അഡ്വ.വി.കെ സന്തോഷ് കുമാർ, ജോൺ വി.ജോസഫ്, മോഹൻ ചേന്ദംകുളം, ടി.സി ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |