SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

ഗുരുദേവദർശനങ്ങളിലൂന്നിയുള്ള ഖുറാൻ വ്യാഖ്യാനം എന്റെ ലക്ഷ്യം: മുസ്തഫ മൗലവി

mus

പാലാ: ഗുരുദേവ ദർശനങ്ങളെ അടിസ്ഥാനമാക്കി ഖുറാന് മാനവിക വ്യാഖ്യാനം നൽകാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടതായി പ്രമുഖ പ്രഭാഷകനും കണ്ണൂർ മട്ടന്നൂർ സ്വദേശിയുമായ സി.എച്ച്. മുസ്തഫ മൗലവി പറഞ്ഞു.

പാലാ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രോത്സവ വേദിയിൽ പ്രഭാഷണത്തിനെത്തിയ മുസ്തഫ മൗലവി കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു.

ഗുരുദേവ ദർശനങ്ങൾ തനിക്ക് മനസിലായതിന് ശേഷമാണ് വൈജ്ഞാനിക രംഗത്തെ ഖുറാന്റെ ആഴവും പരപ്പും തനിക്ക് മനസിലായതെന്നും മുസ്തഫ മൗലവി പറഞ്ഞു. ഗുരുദേവന്റെ അനുകമ്പാ ദശകത്തിൽ നബി തിരുമേനി മുതൽ ക്രിസ്തുദേവനും ശ്രീബുദ്ധനും ആദിശങ്കരനും കൃഷ്ണനും തിരുവള്ളുവരും ഒട്ടേറെ അവദൂതൻമാരുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്. അവരെയെല്ലാം കരുണയുടെയും അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂർത്തിമദ്ഭാവമായാണ് ശ്രീനാരായണ ഗുരുദേവൻ കണ്ടത്. മറ്റനേകം ആത്മീയചിന്തകർ അവരവരുടെ മതത്തെക്കുറിച്ചുള്ള നല്ലകാര്യങ്ങൾ വ്യാഖ്യാനിച്ചപ്പോൾ ഗുരുദേവൻ എല്ലാ മതങ്ങളുടെയും സത്സാരാംശങ്ങളെയാണ് ചൂണ്ടിക്കാട്ടിയത്. ഇത് ലോകത്ത് മറ്റൊരു ഗുരുവും ചെയ്യാത്ത മാതൃകാപരമായ പ്രവർത്തിയാണെന്നും മുസ്തഫാ മൗലവി പറഞ്ഞു.

പെരിന്തൽമണ്ണയിലുൾപ്പെടെ വിവിധ മുസ്ലീംപള്ളികളിൽ ഇമാമും ഖാസിയുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുള്ള മുസ്തഫ മൗലവി അറബിയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. ഗുരു നിത്യചൈതന്യയതിയുമായുള്ള ബന്ധമാണ് ശ്രീനാരായണ ഗുരുദേവനിലേക്ക് ആകൃഷ്ടനാകാൻ കാരണം. തുടർന്ന് സ്വാമി മുനി നാരായണപ്രസാദിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിച്ചു. കഴിഞ്ഞ ഇരുപത് വർഷമായി ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് ലോകമെമ്പാടുമുള്ള വേദികളിൽ പ്രഭാഷണം നടത്തിവരികയാണ്. ഭാര്യയും നാല് മക്കളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL