
കടുത്തുരുത്തി : കെ.എസ്.എസ്.പി.എ കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഷറിയ്ക്ക് മുന്നിൽ ബഡ്ജറ്റ് കത്തിക്കലും പ്രതിഷേധ ധർണയും നടത്തി. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.ഡി പ്രകാശൻ നേതൃത്വം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് സിറിയക് ഐസക് അദ്ധ്യക്ഷത വഹിച്ചു. എം.കെ സനൽകുമാർ, കാളികാവ് ശശികുമാർ, ഫിലോമിന ജോസഫ്, സൈമൺ പൂഴിക്കോൽ, സോമൻ കണ്ണമ്പുഞ്ചയിൽ, ബാബു തൂമ്പുങ്കൽ, സജിമോൻ വി ജെ, സാബു ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |