
കോട്ടയം: ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി പാചക പരിശീലന പരിപാടി ആരംഭിച്ചു. കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക് ആൻഡ് സെഷൻ ജഡ്ജി എം.മനോജ് ഉദ്ഘാടനം ചെയ്തു. ശിക്ഷ കഴിഞ്ഞിറങ്ങുന്ന തടവുകാർക്ക് സ്വന്തമായി തൊഴിലും വരുമാനവും കണ്ടെത്താൻ ഇത്തരം നൈപുണ്യ പരിശീലനപരിപാടികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സൂപ്രണ്ട് വി.ആർ.ശരത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സീനിയർ ഡിവിഷൻ സെക്രട്ടറി ജി. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ഐ റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗിന്റെ (ആർസെറ്റി )നേതൃത്വത്തിലാണ് പരിശീലനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |