
ചങ്ങനാശേരി : തിരുപ്പിറവി ജൂബിലിയുടെ ഭാഗമായി പാറേൽ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹരിതസമൃദ്ധി പദ്ധതി വികാരി ജനറാൾ മാത്യു ചങ്ങങ്കരി ഉദ്ഘാടനം ചെയ്തു. തെങ്ങിൻ തൈകൾ, മാവ്, പ്ലാവ്, പേര, നെല്ലി, റബൂട്ടാൻ, ട്രാഗൻ ഫ്രൂട്ട്, അവകാടോ തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്തത്. യോഗത്തിൽ വികാരി ഫാ. ജേക്കബ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബാബു വള്ളപ്പുര മുഖ്യപ്രഭാഷണം നടത്തി. തങ്കച്ചൻ പുല്ലുകാട്ട്, തോമസ് കെ.വി, ജോസുകുട്ടി കുട്ടംപേരൂർ, ടോമിച്ചൻ വാത്യാകരി, മനു മുകുന്നംകരി, ബിന്ദു ശ്രാബിക്കൽ, ടെസ് പാണംപറമ്പിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |