
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രോ - പ്രോട്ടോസിഞ്ചലൂസായി ഫാ.തോമസ് ആനിമൂട്ടിലിനെയും, സിഞ്ചലൂസായി ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെയും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിയമിച്ചു. കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളി വികാരിയാണ് ഫാ.തോമസ്. ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെ പബ്ലിക് അഫയേഴേസിന്റെ ചുമതലയുള്ള സിഞ്ചലൂസായാണ് നിയമിച്ചിട്ടുള്ളത്. അതിരൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ രൂപീകരണത്തിനും നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |